[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിച്ച പ്രിയദർശൻ; മനസ്സ് തുറന്നു ജി സുരേഷ് കുമാർ..!

മലയാള സിനിമയിൽ കഴിഞ്ഞ നാൽപ്പതിലധികം വർഷമായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് മോഹൻലാൽ. ഇന്നും മലയാള സിനിമയുടെ നട്ടെല്ലായി മോഹൻലാൽ തുടരുമ്പോൾ അദ്ദേഹത്തിനൊപ്പം തന്നെ സിനിമാ ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ബാല്യ കാല സുഹൃത്ത് ജി സുരേഷ് കുമാർ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ മാറിയപ്പോൾ മറ്റൊരു സുഹൃത്ത് പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി തിളങ്ങി നിൽക്കുന്നു. അതോടൊപ്പം അന്ന് ഇവരുടെ സൗഹൃദ കൂട്ടത്തിൽ ഉണ്ടായിരുന്നു മണിയൻ പിള്ള രാജു, എസ് കുമാർ, എം ജി ശ്രീകുമാർ തുടങ്ങി ഒട്ടേറെ പേർ ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇപ്പോഴും തുടരുന്ന ഇവരുടെ ശ്കതമായ സൗഹൃദ ബന്ധത്തെ സിനിമയ്ക്കു അകത്തും പുറത്തുമുള്ളവർ ഏറെ അത്ഭുതത്തോടു തന്നെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ഇവരുടെ യൗവ്വനകാലത്തെ ഒരു രസകരമായ ഓർമ്മ പങ്കു വെക്കുകയാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ. മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടം ഷൂട്ട് ചെയ്ത സമയത്തെ അനുഭവമാണ് അദ്ദേഹം പറയുന്നത്.

തിരനോട്ടം എന്ന ചിത്രത്തിൽ ആദ്യം പ്രിയദർശൻ ഉണ്ടായിരുന്നില്ല എന്നും അന്ന് താനും പ്രിയനും തമ്മിൽ കണ്ടാൽ ഉടക്കാണ് എന്നും സുരേഷ് കുമാർ പറയുന്നു. പക്ഷെ ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ തിരക്കഥ തിരുത്താനാണ് പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നതെന്നും പക്ഷെ വന്നു കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾക്കു തന്നെ ഒഴിവാക്കി സംവിധായകൻ അശോക് കുമാർ ആദ്യം കൊണ്ട് പോയത് പ്രിയനേ ആണെന്നും സുരേഷ് കുമാർ പറഞ്ഞു. എന്നാൽ പിന്നീട് താനും അവർക്കു പുറകെ മദ്രാസിൽ എത്തുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമാവുകയും ചെയ്‌തെങ്കിലും ആദ്യം പ്രിയനും അശോക് കുമാറുമൊന്നും തന്നോട് സംസാരിച്ചിരുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു. മോഹൻലാൽ മാത്രമായിരുന്നു അന്ന് തനിക്കു പിന്തുണ എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തു എല്ലാവർക്കുമിടയിലുള്ള മഞ്ഞുരുകുകയും അതിനു ശേഷം വലിയ സൗഹൃദത്തിലേക്കു ചെന്നെത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശൻ ഇന്നും തന്നോട് സരസമായി പറയും, അന്ന് ഞാൻ നിന്നെ വെട്ടിയതാണ് ആ സിനിമയിൽ നിന്നെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നു.

webdesk

Recent Posts

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

2 hours ago

മമ്മൂട്ടി, വിനായൻ ചിത്രം ‘കളംകാവൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…

2 hours ago

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

2 days ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

2 days ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

2 days ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

4 days ago

This website uses cookies.