പ്രശസ്ത സംവിധായകൻ രഞ്ജിത് ശങ്കർ ഇട്ട ഒരു വാട്സ് ആപ്പ് ചാറ്റ് സ്ക്രീൻ ഷോട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. നടൻ കുഞ്ചാക്കോ ബോബനുമായി നടത്തിയ രസകരമായ ഒരു സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് ആണ് രഞ്ജിത് ശങ്കർ തന്നെ ഫേസ്ബുക് പേജിലൂടെ ഇന്ന് പോസ്റ്റ് ചെയ്തത്. കുഞ്ചാക്കോ ബോബനെ രസകരമായി കളിയാക്കുന്ന ഒരു ട്രോൾ കുഞ്ചാക്കോ ബോബന് തന്നെ ഫോർവേഡ് ചെയ്തു കൊണ്ടാണ് രഞ്ജിത് ശങ്കർ സംഭാഷണം ആരംഭിക്കുന്നത്. ട്രോൾ കണ്ട കുഞ്ചാക്കോ ബോബൻ ചോദിക്കുന്നത് “എനിക്കിട്ടു പണിയാൻ ഇറങ്ങിയേക്കുവാണല്ലേ ദുഷ്ടാ” എന്നാണ്. എന്നാൽ തനിക്കു ആരോ ഒരാൾ അയച്ച ട്രോൾ ആണ് അതെന്നും, ആ ട്രോളിൽ പറയുന്ന ചിത്രം താൻ കണ്ടിട്ടില്ല എന്നും ഇനി കാണാം എന്നും രഞ്ജിത് ശങ്കർ മറുപടി പറയുന്നു.
ആ ട്രോൾ അയച്ചവനെ അങ്ങ് തട്ടിയെക്കു എന്നാണ് രഞ്ജിത് ശങ്കറിന്റെ വാക്കുകൾക്ക് കുഞ്ചാക്കോ ബോബൻ വളരെ രസകരമായി കൊടുക്കുന്ന മറുപടി. ഏതായാലും ആ ട്രോളും കുഞ്ചാക്കോ ബോബന്റെ മറുപടിയും എല്ലാം ഏവരും വളരെ രസകരമായ രീതിയിൽ തന്നെ ഏറ്റെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി രാമന്റെ ഏദൻ തോട്ടം എന്ന ചിത്രമാണ് രഞ്ജിത് ശങ്കർ ഒരുക്കിയത്. മികച്ച പ്രേക്ഷക- നിരൂപക പ്രതികരണം നേടിയെടുത്ത ചിത്രമാണ് അത്. അത് കൂടാതെ ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. രഞ്ജിത് ശങ്കർ ഒരുക്കിയ പുതിയ ചിത്രത്തിൽ അജു വർഗീസ് ആണ് നായകൻ. കമല എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രം ഈ വരുന്ന ആഴ്ച ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.…
ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ്…
തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു.…
പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ്…
This website uses cookies.