[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന്റെ വരവാഘോഷിച്ച് തെലുങ്ക് സിനിമ ലോകം; മമ്മൂട്ടി നായകനായ യാത്ര ഒരുങ്ങുന്നു.

മലയാളത്തിന്റെ അഭിമാനം മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന പുതിയ ചിത്രം യാത്രയാണ് ഇപ്പോൾ സിനിമ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന യാത്രയുടെ ആദ്യ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടി രാജശേഖര റെഡിയായി എത്തി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന രംഗം ഉൾപ്പെട്ട പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു, ഇപ്പോൾ ഇതാ തെലുങ്ക് സിനിമാ മേഖലയും അതിനെ ആഘോഷമാക്കിയിരിക്കുന്നു. തെലുങ്കിലെ സുപ്രധാന പത്രമാധ്യമങ്ങളിൽ എല്ലാം തന്നെ പുതിയ ചിത്രം ചൂടുള്ള വാർത്തയായിക്കഴിഞ്ഞു.

ആന്ധ്രപ്രദേശിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, രണ്ടു തവണ ആന്ധ്ര ഭരിച്ച വൈ. എസ് രാജശേഖര റെഡ്ഢിയോട് ജനങ്ങൾക്കുള്ള അടുപ്പം വളരെ വലുതാണ് അതിനാൽ തന്നെ ഉത്തരാവാദിത്വവും വളരെ കൂടുതലാണ്. ജനകീയ നേതാവിനെ ബിഗ് സ്‌ക്രീനിൽ എത്തിക്കാനായി ചിത്രം മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. പാത്തശാല, ആനന്ദ ബ്രഹ്മോ എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനായ മഹി വി രാഘവാണ് യാത്രയുടെയും സംവിധാനം. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം മമ്മൂട്ടി അല്ല്ലാതെ മറ്റാരെയും സമീപിച്ചിട്ടില്ലെന്നും, അദ്ദേഹം സമ്മതിച്ചില്ലെങ്കിൽ ഒരു പക്ഷെ ഈ ചിത്രം നടക്കിലായിരുന്നുവെന്നു സംവിധായകൻ മുൻപ് പറഞ്ഞിരുന്നു. വിജയ് ചില്ല, സാക്ഷി ദേവറെഡ്ഢി തുടങ്ങിയവരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തെലുങ്കിലെ മുൻ ചലച്ചിത്ര നടി സാവിത്രി സൂപ്പർ താരം എൻ. ടി. ആർ തുടങ്ങിയ പ്രമുഖരുടെ ജീവിത കഥകളും അണിയറയിൽ ഒരുങ്ങുമ്പോൾ തന്നെയാണ് യാത്രയും അഭ്രപാളികളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ ആദ്യവാരം തുടങ്ങും

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.