മലയാളത്തിന്റെ അഭിമാനം മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന പുതിയ ചിത്രം യാത്രയാണ് ഇപ്പോൾ സിനിമ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന യാത്രയുടെ ആദ്യ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടി രാജശേഖര റെഡിയായി എത്തി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന രംഗം ഉൾപ്പെട്ട പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു, ഇപ്പോൾ ഇതാ തെലുങ്ക് സിനിമാ മേഖലയും അതിനെ ആഘോഷമാക്കിയിരിക്കുന്നു. തെലുങ്കിലെ സുപ്രധാന പത്രമാധ്യമങ്ങളിൽ എല്ലാം തന്നെ പുതിയ ചിത്രം ചൂടുള്ള വാർത്തയായിക്കഴിഞ്ഞു.
ആന്ധ്രപ്രദേശിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, രണ്ടു തവണ ആന്ധ്ര ഭരിച്ച വൈ. എസ് രാജശേഖര റെഡ്ഢിയോട് ജനങ്ങൾക്കുള്ള അടുപ്പം വളരെ വലുതാണ് അതിനാൽ തന്നെ ഉത്തരാവാദിത്വവും വളരെ കൂടുതലാണ്. ജനകീയ നേതാവിനെ ബിഗ് സ്‌ക്രീനിൽ എത്തിക്കാനായി ചിത്രം മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. പാത്തശാല, ആനന്ദ ബ്രഹ്മോ എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനായ മഹി വി രാഘവാണ് യാത്രയുടെയും സംവിധാനം. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം മമ്മൂട്ടി അല്ല്ലാതെ മറ്റാരെയും സമീപിച്ചിട്ടില്ലെന്നും, അദ്ദേഹം സമ്മതിച്ചില്ലെങ്കിൽ ഒരു പക്ഷെ ഈ ചിത്രം നടക്കിലായിരുന്നുവെന്നു സംവിധായകൻ മുൻപ് പറഞ്ഞിരുന്നു. വിജയ് ചില്ല, സാക്ഷി ദേവറെഡ്ഢി തുടങ്ങിയവരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തെലുങ്കിലെ മുൻ ചലച്ചിത്ര നടി സാവിത്രി സൂപ്പർ താരം എൻ. ടി. ആർ തുടങ്ങിയ പ്രമുഖരുടെ ജീവിത കഥകളും അണിയറയിൽ ഒരുങ്ങുമ്പോൾ തന്നെയാണ് യാത്രയും അഭ്രപാളികളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ ആദ്യവാരം തുടങ്ങും
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.