സൂപ്പർ ഹിറ്റ് ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് പത്രോസിന്റെ പടപ്പുകൾ. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യൂസ് തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയിൽ, അഫ്സൽ അബ്ദുൽ ലത്തീഫ് ഒരുക്കിയ ഈ ചിത്രം മാർച്ച് പതിനെട്ടിന് ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തുക. ചിത്രത്തിന്റെ ട്രൈലെർ കുറച്ചു നാൾ മുൻപേ പുറത്തു വരികയും, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ഏറ്റവും പുതിയ ഗാനവും സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഫുൾ ഓൺ ആണേ എന്ന ഈ ഗാനം യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരേയും നേടിയാണ് തരംഗമായി മാറുന്നത്.
ജേക്സ് ബിജോയ് സംഗീതം നൽകി ജാസി ഗിഫ്റ്റ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്. സംഗീത സംവിധായകനും ഈ പാട്ട് ജാസി ഗിഫ്റ്റിനൊപ്പം പാടിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ പത്രോസും അയാളുടെ മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളും തമാശകളും ആണ് ഈ ഗാനത്തിലൂടെ കാണിക്കുന്നത്. രചയിതാവായ ഡിനോയ് പൗലോസ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, നസ്‌ലീൻ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, ഗ്രേയ്‌സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയേഷ് മോഹൻ, എഡിറ്റിംഗ് ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ സംഗീത് പ്രതാപ് എന്നിവരാണ് ചെയ്തിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.