മലയാള സിനിമയിലെ ഇതിഹാസ സംവിധായകൻ ആണ് ജോഷി. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഈ മാസം 15 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ ലോഞ്ച് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയുമാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ കാട്ടാളൻ പൊറിഞ്ചുവായി എത്തുന്നത് ജോജു ജോർജാണ്
ജോഷി -മോഹൻലാൽ ചിത്രമായ പ്രജയിൽ ജൂനിയർ ആര്ടിസ്റ് ആയും റൺ ബേബി റൺ ചെറിയ ഒരു വേഷത്തിലും അഭിനയിച്ച ജോജു ജോർജ് അവിടെ നിന്ന് ഇപ്പോൾ ജോഷി ചിത്രത്തിലെ മാസ്സ് നായക വേഷത്തിൽ എത്തി നിൽക്കുകയാണ് . നായകൻ മാത്രമല്ല, ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും ജോജു ജോർജ് ആണ്. ജോസെഫ് എന്ന ചിത്രത്തിന്റെ വിജയത്തോടെ ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും വലിയ ജനപ്രീതി നേടിയ ജോജുവിന്റെ കാലമാണ് ഇനി മലയാള സിനിമയിൽ വരാനിരിക്കുന്നത് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അത്രമാത്രം പരിശ്രമങ്ങൾക്ക് ശേഷമാണു ഇന്ന് കാണുന്ന ഈ വിജയവും നേട്ടങ്ങളും ഈ കലാകാരൻ സ്വന്തമാക്കിയത്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളെ വെച്ച് മാസ്സ് ചിത്രങ്ങൾ ഒരുക്കിയ ജോഷി എന്ന സംവിധായകന്റെ ചിത്രത്തിലെ പുതിയ മാസ്സ് ഹീറോ ആയി ജോജു എത്തുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. ജോഷിയുടെ പൊറിഞ്ചുവും മറിയവും ജോസും കൂടി ചേർന്ന് കേരളം കീഴടക്കുമെന്ന പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.