ഇന്ന് മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൻ. ഹാസ്യ താരം ആയും സ്വഭാവ നടൻ ആയും നായകനായും വില്ലനായും എല്ലാം മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഷാജോൻ അന്തരിച്ചു പോയ കലാഭവൻ മണിയുടെ ഡ്യൂപ്പ് ആയി മൈ ഡിയർ കരടി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മിമിക്രി വേദിയിൽ നിന്നും എത്തിയ ഈ കലാകാരൻ ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ്. ഡ്യൂപ്പ് ആയി തുടങ്ങിയ കലാഭവൻ ഷാജോണിന്റെ സിനിമാ ജീവിതം ഇന്ന് സംവിധായകൻ എന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് കലാഭവൻ ഷാജോൻ ആണ്.
ഓണം റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മിയും പ്രയാഗ മാർട്ടിനും, മിയയും, മഡോണയും നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് മൂവി ആയാണ് ഷാജോണ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രയ്ലർ നൽകുന്ന സൂചന. ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ തിരക്കഥ കൊണ്ട് പൃഥ്വിരാജ് സുകുമാരനെ കാണാൻ പോയപ്പോൾ ആ തിരക്കഥ വായിച്ചു ചേട്ടൻ തന്നെ ഇത് സംവിധാനം ചെയ്താൽ മതി എന്ന പൃഥ്വിരാജിന്റെ വാക്കാണ് തന്നെ സംവിധായകൻ ആക്കിയതെന്നു ഷാജോൻ മാധ്യമങ്ങളോട് പറയുന്നു. ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിലെ നെഗറ്റീവ് വേഷം ആണ് ഷാജോണിന്റെ കരിയറിലെ വഴിത്തിരിവായത്. ഏതായാലും നടൻ എന്ന നിലയിൽ ഷാജോൻ നേടിയ വിജയം സംവിധായകൻ ആയും അദ്ദേഹം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.