മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് ചിത്രമായ ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ പുറത്തിറങ്ങുന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഹോളിവുഡ് ചിത്രമായ ‘ഫോര് ബ്രദേഴ്സ്’ നായക- കഥാപാത്ര സൃഷ്ടിയിലും മേക്കിങ്ങിലും ഏറെ വ്യത്യസ്ത പുലര്ത്തി മലയാളത്തിൽ പുനരാവിഷ്കരിച്ച ചിത്രമായിരുന്നു ബിഗ് ബി. ഫോര് ബ്രദേഴ്സ് 2005ലും ബിഗ് ബി 2007ലുമായിരുന്നു പുറത്തിറങ്ങിയത്. ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നു എന്നതിന് പിന്നാലെ ഫോര് ബ്രദേഴ്സിനും രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നൊരു യാദൃശ്ചികതയും ഇപ്പോഴുണ്ട്.
പത്തു വര്ഷങ്ങള്ക്ക് ശേഷം ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം അമൽ നീരദ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോള് ഫോര് ബ്രദേഴ്സിനും രണ്ടാം ഭാഗം വരുന്നെന്ന വാര്ത്തകള് പുറത്തുവന്നിരിക്കുകയാണ്. ഫോര് ബ്രദേഴ്സിലെ അഭിനേതാവായ ടൈറിസ് ഗിബ്സണ് ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫോര് ബ്രദേഴ്സിന്റെ രണ്ടാം ഭാഗത്തിന് പാരാമൗണ്ട് പിക്ചേഴ്സ് ഔദ്യോഗികമായി പച്ചക്കൊടി നൽകി. ഇതൊരു കള്ളമല്ലെന്നും ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഏതാണ്ട് പൂര്ത്തിയായി കഴിഞ്ഞുവെന്നും ഗിബ്സണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജോൺ സിങ്കിൾടെൻ സംവിധാനം ചെയ്ത ഫോർ ബ്രദേർസിൽ മാർക് വാൾബെർഗ്, ടൈറിസ് ഗിബ്സൺ, ആൻഡ്രെ ബെഞ്ചമിൻ, ഗാരെറ്റ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.
രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ നീരദിന്റെ മലയാളത്തിലെ ആദ്യ സംവിധാനസംരംഭമായിരുന്നു ബിഗ് ബി. ആക്ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമാണ് തിയറ്ററിൽ നിന്ന് ലഭിച്ചത്. എന്നാൽ പിന്നീട് ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ ആരാധകർ നെഞ്ചോടേറ്റുകയായിരുന്നു. ബിഗ് ബിയെ വെല്ലുന്ന ഗംഭീരമായ കഥയായിരിക്കും രണ്ടാം ഭാഗമായ ‘ ബിലാലി’ന്റേതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.