പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ശ്യാം ധർ സംവിധാനം ചെയ്ത സെവൻത് ഡേ എന്ന ചിത്രം രചിച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് അഖിൽ പോൾ. അഖിൽ പോളും അനസ് ഖാനും ചേർന്നു ആദ്യമായി സംവിധാനം ചെയ്യുന്ന ഫോറൻസിക് എന്ന ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം റീലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ ആ ട്രയ്ലർ കണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഷെയർ ചെയ്തു കൊണ്ട് അഖിൽ പോൾ തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് ഏവരുടെയും ശ്രദ്ധ നേടുകയാണ്. ഒരു മില്യണ് വ്യൂസ് തന്റെ ചിത്രത്തിന്റെ ട്രയ്ലർ നേടിയാലും ലഭിക്കാത്ത സന്തോഷവും വിലയുമാണ് പൃഥ്വിരാജിന്റെ ഈ വാക്കുകൾക്ക് എന്നാണ് അഖിൽ പറയുന്നത്.
ട്രയ്ലർ കണ്ട പൃഥ്വിരാജ് അഖിലിന് വാട്സ്ആപ് സന്ദേശമയച്ചത് ചിത്രം വളരെ നന്നായി ഒരുക്കിയിട്ടുണ്ട് എന്നും അഖിലിനെ ഓർത്തു അഭിമാനിക്കുന്നു എന്നുമാണ്. ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് മമത മോഹൻദാസ് ആണ്. സാമുവൽ ജോണ് എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടോവിനോ തോമസ് ഈ ചിത്രത്തിലഭിനയിക്കുന്നത്. ഇവർക്കൊപ്പം രഞ്ജി പണിക്കർ, സൈജു കുറുപ്പ്, റീബ മോണിക്ക ജോണ്, ധനേഷ് ആനന്ദ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു അഖിൽ ജോര്ജും, സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയും ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.