മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന, എഡിറ്റർ ആയ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത പുതു ചിത്രമായ ‘ഫൂട്ടേജിന്റെ ’ ഏറ്റവും പുതിയ പോസ്റ്റർ ആണ് റിലീസ് ആയത്. ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഇപ്രാവിശ്യം കാഴ്ചവെച്ചിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് പരിചിതനും പ്രിയങ്കരനുമായ സൈജുവിന്റെ ഡയറക്ഷണൽ ഡെബുടിൽ പ്രേക്ഷകർക്കു ഏറെ പ്രതീക്ഷകളുണ്ട്. ഏറെ കാത്തിരിപ്പിനോടുവിൽ ഈ ഓഗസ്റ്റ് 2 ഇനു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ്. മഞ്ജു വാരിയർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി ഒരുങ്ങുന്നത് നായർ വിശാഖ്, ഗായത്രി അശോക് തുടങ്ങിയവരാണ് .
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,
പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ – എ.എസ് ദിനേശ്, ശബരി.
ഏറെനാളുകൾക്കൊടുവിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ഫൂട്ടേജ് നമുക്കെവർക്കും ഒരു വിരുന്നു തന്നെ ആവട്ടെ എന്ന് പ്രതീക്ഷിക്കാം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.