മലയാളത്തിന്റെ മഹാനടൻ, കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ച ഈ ചിത്രം പ്രിയദർശൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഈ വരുന്ന ഡിസംബർ രണ്ടു മുതൽ അൻപതിലധികം രാജ്യങ്ങളിൽ അഞ്ച് ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. ഇത്രയധികം രാജ്യങ്ങളിൽ ഒരു മലയാള ചിത്രം എത്തുന്നത് ഇതാദ്യമായാണ്. അതിനൊപ്പം മലേഷ്യയിൽ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂർവ നേട്ടവും മരക്കാരിനെ തേടി എത്തുകയാണ്. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേര്ഷനുകളാണ് അവിടെ റിലീസ് ചെയ്യാൻ പോകുന്നത്.
മരക്കാർ അവിടെ വിതരണം ചെയ്യുന്ന കമ്പനി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചത്. സൂപ്പർ ലിങ്ക് പിക്ചേഴ്സ്, പോക്കറ്റ് പ്ലേ ഫിലിംസ്, ഏറ മെർപ്പറ്റി എന്നിവർ ചേർന്നാണ് ഈ ചിത്രം അവിടെ പ്രദർശനത്തിന് എത്തിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ റീലീസ് ആയി എത്തുന്ന ഈ ചിത്രം ഒരു മലയാള സിനിമ തമിഴ് നാട്ടിൽ നേടുന്ന ഏറ്റവും വലിയ റിലീസും നേടുകയാണ്. നാനൂറോളം സ്‌ക്രീനിൽ ആണ് ഈ ചിത്രം അവിടെ റിലീസ് ചെയ്യുക. ലോകം മുഴുവൻ രണ്ടായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. തമിഴ്, മലയാളം കൂടാതെ തെലുങ്കു, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.