ഉലക നായകൻ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ഗംഭീര വിജയം നേടി മുന്നേറുമ്പോൾ അതിലഭിനയിച്ച ഓരോ നടീനടന്മാരും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുകയാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, അതിഥി വേഷത്തിലെത്തിയ സൂര്യ തുടങ്ങി ഒട്ടേറെ പേർ ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്. അവർക്കൊപ്പം തന്നെ വമ്പൻ കയ്യടി നേടിയ ഒരു കഥാപാത്രത്തെയാണ് വാസന്തി എന്ന നടിയും അവതരിപ്പിച്ചത്. സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് വാസന്തി അവതരിപ്പിച്ചത്. വാസന്തിയുടെ ആക്ഷൻ രംഗങ്ങളും വൻ കരഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വാസന്തിയുടെ കഥാപാത്രത്തിന്റെ ഒരു ട്രാൻസ്ഫോർമേഷൻ സീനാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച രംഗമെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. അത്ര ഗംഭീരമായാണ്, പത്തു മിനിറ്റോളം നീണ്ടു നിൽക്കുന്ന ആ സംഘട്ടന രംഗം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയതും വാസന്തി അതിലഭിനയിച്ചതും.
എന്നാൽ ജീവിതത്തിൽ ആദ്യമായാണ് വാസന്തി ഒരു കഥാപാത്രമായി ക്യാമറക്കു മുന്നിലെത്തുന്നത് എന്നതാണ് സത്യം. മുപ്പത് വര്‍ഷമായി സിനിമയില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന ആളാണ് വാസന്തി. തമിഴിലെ പല സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ വീഡിയോകളിലും ബാക്ക് ഗ്രൗണ്ട് ഡാന്‍സറുമാരുടെ ഇടയില്‍ നമ്മുക്ക് വാസന്തിയെ കാണാൻ സാധിക്കും. പ്രശസ്ത കോറിയോഗ്രാഫര്‍ ദിനേശ് മാസ്റ്ററുടെ അസിസ്റ്റന്റ് ആയിരുന്നു വാസന്തി. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി വാസന്തി ജോലി ചെയ്യുമ്പോഴാണ് ലോകേഷ് ഈ കലാകാരിയെ ശ്രദ്ധിക്കുന്നത്. അങ്ങനെ വിക്രത്തിലെ ടീന എന്ന ലേഡി ഏജന്റായി വാസന്തിയെ ക്ഷണിക്കുകയും അതിപ്പോൾ അവരുടെ കരിയറിലെ തന്നെ വഴിത്തിരിവാകുകയും ചെയ്തു. നയന്‍താര, കീര്‍ത്തി സുരേഷ്, അനുഷ്‌ക, തൃഷ, എമി ജാക്‌സണ്‍, സാമന്ത എന്നിവരുടേയും നൃത്ത സഹായിയായി ജോലി ചെയ്തിട്ടുള്ള വാസന്തി കമൽ ഹാസന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ചാച്ചി 420 ലും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.