മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഈദ് റിലീസ് ആയാണ് എത്തുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഉണ്ടയുടെ ആദ്യ ടീസർ എത്തുന്ന ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടു കഴിഞ്ഞു. മെയ് പതിനാറിന് വൈകുനേരം ഏഴു മണിക്ക് ആണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ പോകുന്നത്. നവാഗതനായ ഹർഷദ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാറും ജമിനി പ്രൊഡക്ഷന്സും ചേർന്നാണ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയും, എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫും ആണ്. മമ്മൂട്ടിയോടൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി എന്നിവരും എത്തുന്ന ഈ ചിത്രത്തിൽ ആസിഫ് അലി അതിഥി താരമായും എത്തുന്നുണ്ട്. മണികണ്ഠൻ എന്ന സബ് ഇൻസ്‌പെക്ടർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ ആയ ശ്യാം കൗശൽ മലയാളത്തിലേക്ക് ഒരു വലിയ ഇടവേളയ്ക്കു ശേശം എത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. മധുര രാജ എന്ന പുതിയ ചിത്രം നേടിയ വിജയത്തിന്റെ സന്തോഷത്തിലുള്ള മമ്മൂട്ടി ആരാധകർ ഉണ്ടയുടെ ആദ്യ ടീസറിന് വലിയ വരവേൽപ്പ് നല്കാൻ ഉള്ള ഒരുക്കത്തിൽ ആണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.