മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്: നിധി കാക്കും ഭൂതം. ഒരു ത്രീഡി ഫാന്റസി ഡ്രാമയായി വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ മാർച്ച് മുപ്പത്തിയൊന്നു മുതൽ കൊച്ചിയിൽ ആണ് ആരംഭിച്ചത്. അതിനു ശേഷം ഗോവയിലേക്ക് ആയിരുന്നു ചിത്രീകരണം മാറ്റേണ്ടത് എങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഗോവൻ ഷെഡ്യൂൾ ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ ഷൂട്ട് ചെയ്ത ഭാഗങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഈ ചിത്രത്തിന്റെ ഒരു ടീസർ അണിയറയിൽ ഒരുങ്ങുകയാണ്. ഒരുപാട് വൈകാതെ ബറോസിന്റെ ആദ്യ ടീസർ പുറത്തു വിടും എന്നാണ് സൂചന.
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്ന ഈ ചിത്രത്തിലെ താരങ്ങളിൽ കൂടുതൽ പേരും സ്പെയിൻ, അമേരിക്ക, ഘാന, പോർട്ടുഗൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. വി എഫ് എക്സ്ഉം ആക്ഷനും എല്ലാം നിറഞ്ഞ ഈ ചിത്രത്തിൽ നാനൂറു വർഷം പ്രായമുള്ള ബറോസ് എന്ന് പേരുള്ള ഒരു ഭൂതമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഷൈല മകഫ്രി എന്ന അമേരിക്കൻ പെൺകുട്ടിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത്. ഈ വർഷം ഡിസംബർ അല്ലെങ്കിൽ അടുത്ത വർഷം മാർച്ചിൽ ഒന്നിലധികം ഭാഷകളിൽ ബറോസ് ലോകം മുഴുവൻ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
This website uses cookies.