ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്വൽത് മാൻ. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രം നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് റിലീസ് ചെയ്യുക. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിനും, ദൃശ്യം 2 എന്ന പാൻ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ രണ്ടാം ഭാഗത്തിനും ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ നിന്നും പുറത്തു വരുന്ന ചിത്രമാണ് ട്വൽത് മാൻ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ഒരു മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തക് വരികയാണ്. നാളെ വൈകുന്നേരം ആറു മണിക്കാണ് ഈ ടീസർ റിലീസ് ചെയ്യാൻ പോകുന്നത്. നവാഗതനായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദാ, അനുശ്രീ, പ്രിയങ്ക നായർ, അനു സിതാര, ലിയോണ ലിഷോയ്, രാഹുൽ മാധവ്, അദിതി രവി, അനു മോഹൻ, ചന്ദു നാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത വഴികളിൽ ജോലി ചെയ്യുന്ന പന്ത്രണ്ടു അപരിചിതരെ, ഹൈറേഞ്ചിലുള്ള ഒരു ഒറ്റപ്പെട്ട ബംഗ്ലാവിലേക്കു ക്ഷണിക്കുന്ന ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക്, സംഗീതം പകർന്നിരിക്കുന്നത് അനിൽ ജോൺസൻ എന്നിവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.