ദുൽഖർ സൽമാൻ നായകനായെത്തുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തമിഴ് നാട്ടിലെ കാരൈകുടിയിൽ പൂർത്തിയായി. ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉത്തർ പ്രദേശിലാണ് ചിത്രീകരിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ രചിച്ച ചിത്രം ഹിറ്റ് മേക്കർ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ രചിച്ചതും അഭിലാഷ് എൻ ചന്ദ്രനായിരുന്നു. തീപ്പൊരി ലുക്കിൽ ദുൽഖർ എത്തുന്ന ഈ ചിത്രം, ദുൽഖർ സൽമാന്റെ തന്നെ ഉടമസ്ഥതയിലുള്ള വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്യാം ശശിധരനാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന കിംഗ് ഓഫ് കൊത്തയിൽ ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ് നിർവ്വഹിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ’കിംഗ് ഓഫ് കൊത്ത’. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’, ‘കുറുപ്പ്’, ‘സീതാരാമം’, ‘ചുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നായകനാകുന്നയെത്തുന്ന ചിത്രം കൂടിയാണിത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.