ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന സംവിധായികയാണ് അഞ്ജലി മേനോൻ. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഒരു നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അഞ്ജലി മേനോൻ ചിത്രം റീലീസിനായി ഒരുങ്ങുന്നത്. പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രം ജൂലൈയിലാണ് റിലീസിന് എത്തുന്നത്. ചിത്രീകരണം പൂർത്തിയായി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ‘കൂടെ’ എന്ന സിനിമയുടെ ടൈറ്റിൽ ഒരു പോസ്റ്ററിലൂടെ പുറത്ത് വിട്ടത്. ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ നസ്രിയ പൃഥ്വിരാജിന്റെ പെങ്ങളായിട്ടാണ് വരുന്നത്. അതുപോലെ ‘മൈ സ്റ്റോറി’ ക്ക് ശേഷം പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് . ‘ടു കൻട്രിസ്’ നിർമ്മാതാവ് എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിൽ ഒരിടവേളക്ക് ശേഷം നസ്രിയുടെ തിരിച്ചു വരവിന് മലയാളികൾ സാക്ഷിയാവാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണുള്ളത്, അതിന്റെ മുന്നോടിയായി അഞ്ജലി മേനോൻ ‘കൂടെ’ സിനിമയുടെ ഫസ്റ്റ് ലുക്ക് ടീസർ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നസ്രിയയെ കേന്ദ്രികരിച്ചു പുറത്തിറങ്ങുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. നസ്രിയയുടെ ‘വെൽകം ബാക്ക് സോങ്’ എന്നാണ് ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. “മനസ്സിനുള്ളിലെ കുടിനിലുള്ളിലായ് കനവുപോൾ കൂടെ ആരോ” എന്ന് തുടങ്ങുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഘു ദീക്ഷിതാണ്. മ്യൂസിക്ക്247 എന്ന യൂ ട്യൂബ് ചാനലിലൂടെ ആയിരിക്കും നാളെ വൈകിട്ട് 5 മണിക്ക് ടീസർ പുറത്തുവിടുക.
പറവക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയംബാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രജപുത്ര വിശ്വൽ മീഡിയയും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെയും ബാനറിലായിരിക്കും ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തുക
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.