യുവ താരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ആൻ ശീതൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജിത് ബാലയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന സഖാവ് ദിനേശനെന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വന്നിരിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പ്രദീപ് കുമാർ കാവുംതറയാണ്. ശ്രീനാഥ് ഭാസിയും ആൻ ശീതളും ജോഡികളായെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നു അണിയറ പ്രവർത്തകർ അറിയിക്കുന്നു.
ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. മുഴുനീള എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ യുവ താരം സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ട്. വിഷ്ണു പ്രസാദ്, കിരൺ ദാസ് എന്നിവർ യഥാക്രമം ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഷാൻ റഹ്മാനാണ്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഡിസൈൻസ് ഷിബിൻ സി ബാബു, സ്റ്റിൽസ് ലെബിസൺ ഗോപി, ആർട്ട് അർക്കൻ എസ് കർമ്മ, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്, അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു, സുലേഖ ബഷീർ, പി.ആർ.ഓ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ് എന്നിവരാണ് ഈ ചിത്രത്തിന്റെ മറ്റു പിന്നണി പ്രവർത്തകർ.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.