നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ്. ഈ മാസ്സ് ചിത്രം റിലീസ് ചെയ്തത് 2017 ലാണ്. പ്രശസ്ത താരങ്ങളായ മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്ത ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു എന്ന് മാത്രമല്ല, പാൻ ഇന്ത്യ ലെവലിൽ തന്നെ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ഇതിനു ലഭിച്ചത്. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ് ഒരുക്കിയ പുഷ്കർ- ഗായത്രി ടീം തന്നെയാണ് ഈ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സൈഫ് അലി ഖാൻ എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്യുന്ന ഈ ഹിന്ദി റീമേക്കിൽ, തമിഴിൽ മാധവൻ ചെയ്ത വിക്രം എന്ന പോലീസ് ഓഫീസർ കഥാപാത്രമായി സൈഫ് അലി ഖാൻ എത്തുമ്പോൾ, അതിൽ വിജയ് സേതുപതി ചെയ്ത വേദ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രമായി ഹൃതിക് റോഷൻ അഭിനയിക്കുന്നു. ഹൃതിക് റോഷന്റെ വേദ കഥാപാത്രത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ തന്നെ റിലീസ് ചെയ്തിരിന്നു.
ഇപ്പോൾ വിക്രം ആയുള്ള സൈഫ് അലി ഖാന്റെ ലുക്ക് ആണ് അവർ പുറത്തു വിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ സ്റ്റൈലിഷ് മാസ്സ് ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പ്രശസ്ത നടി രാധിക ആപ്‌തെ ആണ് ഈ ഹിന്ദി റീമേക്കിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ഭൂഷൺ കുമാറിന്റെ ടി സീരിസ്, റിലയൻസ് എന്റെർറ്റൈന്മെന്റ്സ്, ഫ്രൈഡേ ഫിലിം വർക്സ്, എസ് ശശികാന്തിന്റെ വൈ നോട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് സംയുക്തമായി നിർമ്മിച്ച ഈ ചിത്രം ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.