ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലും ദളപതി വിജയ്‍യും ആണ്. ന്യൂ ഇയർ സ്‌പെഷ്യൽ ആയി റിലീസ് ചെയ്ത ഇവരുടെ പുതിയ ചിത്രങ്ങൾ ആയ മരക്കാർ, മാസ്റ്റർ എന്നിവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ വൈകുന്നേരം ആണ് എത്തിയത്. മാസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. സംവിധായകനും രത്ന കുമാറും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ത്രസിപ്പിക്കുന്ന സ്വീകരണം ആണ് ദളപതി ആരാധകർ നൽകുന്നത്. ദളപതി വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്, വ്യത്യസ്തമായ ലുക്കിൽ ആണ് വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യൻ ആണ്. ഫിലോമിൻ രാജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. വിജയ്, വിജയ് സേതുപതി എന്നിവർക്ക് ഒപ്പം ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആണെന്ന സൂചനയുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രവും ആണ്. 5000 സ്ക്രീനിൽ 5 ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് അതിഗംഭീര സ്വീകരണം ആണ് സിനിമാ പ്രേമികളും ആരാധകരും നൽകിയത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം 100 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.