മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടോവിനോ അഭിനയിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിന് വേണ്ടി ടോവിനോ കളരി അഭ്യാസം പരിശീലിച്ചിരുന്നു. 1900, 1950, 1990 കാലഘട്ടങ്ങളിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് ഇതിൽ അവതരിപ്പിക്കുന്നത്. മണിയന്, അജയന്, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ഈ ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളുടെ പേരുകൾ. ഇപ്പോഴിതാ, അതിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. അതിവിദഗ്ധനായ ഒരു കള്ളനാണ് മണിയനെന്ന കഥാപാത്രം. ഈ കഥാപാത്രത്തിനായി ഉറച്ച ശരീരവുമായി വമ്പൻ ഫിസിക്കൽ മേക്കോവറാണ് ടോവിനോ തോമസ് നടത്തിയിരിക്കുന്നത്.
നവാഗതനായ ജിതിന് ലാല് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, എട്ട് കിടിലൻ ആക്ഷൻ രംഗങ്ങളാണ് ഉള്ളതെന്ന് വാർത്തകൾ വന്നിരുന്നു. യുജിഎം എന്റര്ടെയ്ന്മെന്റ്സ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തമിഴില് നിന്നുള്ള സംഗീത സംവിധായകന് ദിപു നൈനാന് തോമസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ക്രിസ്റ്റി സെബാസ്റ്റിയൻ, ഇതിനു ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ എന്നിവരാണ്. സുജിത്ത് നമ്പ്യാരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത്. തെന്നിന്ത്യന് നടി കൃതി ഷെട്ടി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.