പ്രശസ്ത തമിഴ്/ തെലുങ്കു താരം നടൻ സുന്‍ദീപ് കിഷൻ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വരികയാണ്. മൈക്കിൾ എന്ന് പേരിട്ടിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സുൻദീപിനൊപ്പം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, സംവിധായകനും നടനുമായ ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത് എന്നുള്ള വിവരമാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്നത്. ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി യുടെയും, കരൺ സി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടിയാണ് സംവിധാനം ചെയ്യുന്നത്. ശിവ ചെറി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്ന ഈ ചിത്രത്തിന്റെ പി ആർ ഒ ആയി ജോലി ചെയ്യുന്നത് എ എസ് ദിനേശ്, ശബരി എന്നിവരാണ്. 12 വർഷം മുൻപ് പ്രസ്ഥാനം എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമയിലെത്തിയ സുൻദീപ് കിഷൻ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പിന്നീട് പ്രേക്ഷകരുടെ മുന്നിലെത്തി. മൈക്കിൾ കൂടാതെ നരകാസുരൻ എന്ന കാർത്തിക് നരെയ്ൻ ചിത്രവും, പേരിടാത്ത വി ഐ ആനന്ദ് ചിത്രവുമാണ് സുൻദീപ് അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.