തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വന്നു. മരണ മാസ്സ് ലുക്കിലാണ് രജനികാന്ത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ പ്രായത്തിനൊത്ത കഥാപാത്രമാണ് അദ്ദേഹമിതിൽ ചെയ്യുന്നതെന്ന സൂചനയാണ് ഈ പോസ്റ്റർ നമ്മുക്ക് തരുന്നത്. ഇന്ന് മുതൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ രജനികാന്ത് പങ്കെടുക്കുമെന്നും പോസ്റ്ററിൽ പറയുന്നു. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. തെന്നിന്ത്യൻ സൂപ്പർ നായികമാരിലൊരാളായ തമന്നയായിരിക്കും ഇതിലെ നായികയെന്ന റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്നിരുന്നു. അതിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണിപ്പോൾ ആരാധകർ.
രമ്യ കൃഷ്ണനും ശ്കതമായ ഒരു വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 169 ആം ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും രജനികാന്ത് ഈ ചിത്രത്തിലവതരിപ്പിക്കുകയെന്നാണ് സൂചന. ചെന്നൈ, ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി എന്നിവിടങ്ങളിലായാവും ഈ ചിത്രത്തിന്റെ ഷൂട്ടിങ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ സൺ പിക്ചേഴ്സ് പുറത്തു വിടും. വലിയ പ്രതീക്ഷകളോടെയാണ് രജനികാന്ത് ആരാധകർ ഈ ചിത്രം കാത്തിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.