മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് രചിച്ചതും അഭിലാഷ് എൻ ചന്ദ്രനായിരുന്നു. ദുൽഖർ സൽമാൻ തന്നെ തന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മധുരയിൽ തുടങ്ങിയത്. ദുൽഖർ സൽമാനൊപ്പം ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായാണ് ഒരുങ്ങുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യാൻ പോകുന്നത് എന്ന് ഇതിന്റെ ഫസ്റ്റ് ലുക്ക് പറയുന്നു. ചുണ്ടിൽ എരിയുന്ന സിഗററ്റുമായി മുടി നീട്ടി വളർത്തിയ ലുക്കിലാണ് ഈ പോസ്റ്ററിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീ സ്റ്റുഡിയോസ് ആണ് ഈ ചിത്രം ദുൽഖറിനൊപ്പം ചേർന്ന് നിർമ്മിക്കുന്നതെന്നും ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ അവർ പുറത്ത് വിട്ടിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.