jjj
യുവ താരം ദുൽകർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്റ്റ് ആണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയുന്ന കുറുപ്പ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിതത്തിന്റെ അധികം അറിയപ്പെടാത്ത കഥ പറയുന്ന ഒന്നാണ്. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തിക്കഴിഞ്ഞു. വളരെ വ്യത്യസ്തമായ ലുക്കിൽ ദുൽകർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രം എല്ലാ രീതിയിലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു സിനിമ ആയിരിക്കും എന്ന പ്രതീക്ഷയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമ്മാനിക്കുന്നത്.
ദുൽകർ സൽമാന് ഒപ്പം യുവ താരം സണ്ണി വെയ്ൻ, പ്രശസ്ത താരം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരും എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽകർ തന്നെയാണ്. ദുൽഖറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന മൂന്നു ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റെർസ് ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. മണിയറയിലെ അശോകൻ , വരനെ ആവശ്യമുണ്ട് എന്നിവയുടെ ആദ്യ പോസ്റ്റെർസ് ആണ് കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നതിനു മുൻപ് ഇന്ന് റിലീസ് ചെയ്ത, ദുൽകർ നിർമ്മിക്കുന്ന മറ്റു ചിത്രങ്ങളുടെ പോസ്റ്ററുകൾ. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് കുറുപ്പ് എന്ന ചിത്രം രചിച്ചിരിക്കുന്നത്. ഈദ് റിലീസ് ആയാവും കുറുപ്പ് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.