ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമായ ഡിയർ വാപ്പിയുടെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ടൈറ്റിൽ പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് പുറത്തു വന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടിയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും സംവിധായകനുമായ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കാൻ പോകുന്നത്.
യുവ താരവും മണിയൻ പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള രാജു, വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശ്രീരേഖ, ശശി എരഞ്ഞിക്കൽ, മണിയന്‍പിള്ള രാജു, ജഗദീഷ്, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരും ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പാണ്ടി കുമാർ, എഡിറ്റ് ചെയ്യാൻ പോകുന്നത് ലിജോ പോൾ എന്നിവരാണ്. പ്രവീൺ വർമ്മയാണ് ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. എം ആർ രാജാകൃഷ്ണൻ ഈ ചിത്രത്തിന് വേണ്ടി ശബ്ദ മിശ്രണം നിർവഹിക്കുമ്പോൾ, ഇതിനു വേണ്ടി അജയ് മാങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ് ചമയവുമൊരുക്കുന്നു. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഡിയർ വാപ്പിയിലെ ഗാനങ്ങൾക്ക് വേണ്ടി വരികൾ രചിച്ചത്. അഞ്ചു ഗാനങ്ങളാണ് ഇതിലുള്ളതെന്നും, അഞ്ചും വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങളാണെന്നും കൈലാസ് മേനോൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.