മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. ക്രിസ്റ്റഫർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ, ഒരു മാസ്സ് പോലീസ് ഓഫീസർ കഥാപാത്രമായാണ് മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്നതെന്നു ഇതിന്റെ ടൈറ്റിൽ പോസ്റ്റർ സൂചിപ്പിച്ചിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ഇപ്പോഴിതാ നാളെ ജന്മദിനമാഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നൽകികൊണ്ട് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തു വന്നിരിക്കുകയാണ്. മരണ മാസ്സ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ഈ പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.
വലിയ താരനിരയണിനിരക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ മൂന്നു നായികാ താരങ്ങളാണ് നിർണ്ണായക വേഷങ്ങൾ ചെയ്യുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നീ നായികാ താരങ്ങൾക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ, ഏജന്റ് ടീന എന്ന് പേരുള്ള മാസ്സ് കഥാപാത്രം ചെയ്തു കയ്യടി നേടിയ നടി വാസന്തിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ വിനയ് റായ് ആണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധ നേടിയ ഫൈസ് സിദ്ദിഖ് ആണ് ഇതിന്റെ ക്യാമറാമാൻ.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.