മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നറിയപ്പെടുന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചെളിയിൽ കുഴഞ്ഞു നിൽക്കുന്ന ശരീരത്തോടെയുള്ള ഒരു ലുക്കിലാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുഞ്ചാക്കോ ബോബനെ കാണാൻ സാധിക്കുക. കാസർഗോഡ് ചെറുവത്തൂരാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നത്.
എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകൾക്കു ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ന്നാ താൻ കേസ് കൊട്. രാകേഷ് ഹരിദാസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് കണ്ണോത് ആണ്. ഡോൺ വിൻസെന്റ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാൾ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. ഇത് കൂടാതെ ഒറ്റു, നീല വെളിച്ചം, അറിയിപ്പ്, എന്താടാ സജീ, പകലും പാതിരാവും, പദ്മിനി, ആറാം പാതിരാ, ഗർ, മറിയം ടൈലേഴ്സ് എന്നിവയും കുഞ്ചാക്കോ ബോബൻ നായകനായി എത്താനുള്ള ചിത്രങ്ങളാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.