ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട്- ജയറാം ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് മകൾ. ഒരു വലിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ് രചിച്ചിരിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവരാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ രാജഗോപാൽ ആണ്. വിഷ്ണു വിജയ് ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഞാൻ പ്രകാശന് ശേഷം ദേവിക സഞ്ജയ് വീണ്ടും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ എത്തുകയാണ് ഇതിലൂടെ. അതുപോലെ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഉള്ള പ്രതീക്ഷകളും ഏറെയാണ്. കരിയറിലെ ഒരു മോശം സമയത്തു കൂടി കടന്നു പോകുന്ന ജയറാമിന് ഒരു വലിയ ഹിറ്റ് ഇതിലൂടെ ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, എന്നിവക്ക് ശേഷം സത്യൻ അന്തിക്കാട്- മീര ജാസ്മിൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതും പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. പതിവുപോലെ ഒരു കുടുംബ ചിത്രമായി തന്നെയാണ് അദ്ദേഹം മകൾ എന്ന ഈ പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത്.
ഫോട്ടോ കടപ്പാട്: ഫേസ്‌ബുക്ക്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.