മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “തുടരും” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. ഏപ്രിൽ മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ഫീൽ ഗുഡ് ഫാമിലി ചിത്രത്തിൻ്റെ ഷൂട്ടിംഗ് അവസാനിച്ചത് ഒക്ടോബർ 31 നാണു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
99 ഡേയ്‌സ് ഓഫ് ഫാൻബോയ് മൊമന്റ്‌സ്, എന്നാണ് ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ച തരുൺ മൂർത്തി ചിത്രീകരണം അവസാനിച്ച ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് വേഷമിടുന്നത്. ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, കാമറ ചലിപ്പിച്ചത് ഷാജി കുമാർ എന്നിവരാണ്. നിഷാദ് യൂസഫ്, ഷെഫീഖ് വി ബി എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റർമാർ.
ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും. ആശീർവാദ് റിലീസ് ആയിരിക്കും ഈ ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിക്കുക.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.