നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രം റിലീസ് ചെയ്തത് 2017 ലാണ്. മാധവൻ, വിജയ് സേതുപതി എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്ത ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു എന്ന് മാത്രമല്ല, പാൻ ഇന്ത്യ ലെവലിൽ തന്നെ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പുഷ്കർ- ഗായത്രി ടീം തന്നെയാണ് ഈ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സൈഫ് അലി ഖാൻ എന്നിവരാണ് ഈ റീമേക്കിൽ ടൈറ്റിൽ വേഷങ്ങൾ ചെയ്യുന്നത്. തമിഴിൽ മാധവൻ ചെയ്ത വിക്രം എന്ന പോലീസ് ഓഫീസർ കഥാപാത്രമായി സൈഫ് അലി ഖാൻ എത്തുമ്പോൾ, അതിൽ വിജയ് സേതുപതി ചെയ്ത വേദ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രമായി ഹൃതിക് റോഷൻ അഭിനയിക്കുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഹൃതിക് റോഷന് ഉള്ള സമ്മാനമായി ഇതിലെ വേദ കഥാപാത്രത്തിന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.
കട്ട താടിയും മീശയും വെച്ച് കൂളിംഗ് ഗ്ലാസ്സുമണിഞ്ഞു എത്തുന്ന ഹൃതിക് റോഷന്റെ ഈ കിടിലൻ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. രാധിക ആപ്‌തെ ആണ് ഈ ഹിന്ദി റീമേക്കിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ഭൂഷൺ കുമാറിന്റെ ടി സീരിസ്, റിലയൻസ് എന്റെർറ്റൈന്മെന്റ്സ്, ഫ്രൈഡേ ഫിലിം വർക്സ്, എസ് ശശികാന്തിന്റെ വൈ നോട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കൂടാതെ സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ഫൈറ്റർ, വാർ രണ്ടാം ഭാഗം, കൃഷ് 4 എന്നിവയാണ് ഇനി ഹൃതിക് ചെയ്തു പുറത്തു വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.