കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം 25 കോടി രൂപ മുതൽ മുടക്കിലാണ് എത്തുന്നത്. അടുത്ത മാസം പകുതിയോടെ വേൾഡ് വൈഡ് റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിലെ ആദ്യ കാരക്ടർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ബോളിവുഡ് താരം അർബാസ് ഖാനാണ് ആദ്യ കാരക്ടർ പോസ്റ്ററിൽ ഉള്ളത്. വേദാന്തം ഐ പി എസ് എന്ന കഥാപാത്രം ആയാണ് അർബാസ് ഖാൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററിൽ മോഹൻലാലിന്റെ സാന്നിധ്യവും ഉണ്ട്. സച്ചിദാനന്ദൻ എന്ന പേരിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.
സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ ബിഗ് ബ്രദർ റിലീസിന് മുൻപേ തന്നെ റെക്കോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ നോൺ – ജി സി സി ഡിസ്ട്രിബൂഷൻ റൈറ്റ്സ് ആണ് ഈ മോഹൻലാൽ ചിത്രം നേടിയെടുത്തത്. ഇതിന്റെ സാറ്റലൈറ്റ് റൈറ്റ്സ് റെക്കോർഡ് തുകക്ക് സൂര്യ ടിവിയും ഡിജിറ്റൽ റൈറ്റ്സ് വമ്പൻ തുകക്ക് ആമസോൺ പ്രൈമും സ്വന്തമാക്കി കഴിഞ്ഞു. വമ്പൻ ബാനർ ആയ കാർണിവൽ ഗ്രൂപ് ആണ് ഈ ചിത്രം ഗൾഫിൽ ഡിസ്ട്രിബൂഷൻ നടത്തുന്നത്. എസ് ടാക്കീസ് , ഫിലിപ്പോസ് കെ ജോസഫ് , മനു മാളിയേക്കൽ , ജെൻസൊ ജോസ് , വൈശാഖ് രാജൻ, സിദ്ധിഖ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ദീപക് ദേവും കാമറ ചലിപ്പിച്ചത് ജിത്തു ദാമോദറും ആണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.