ഒരിടവേളക്ക് ശേഷം മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു കഴിഞ്ഞു. ജോജു ജോർജ് അവതരിപ്പിക്കുന്ന കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജോസഫിന് ശേഷം ജോജു ജോർജ് വീണ്ടും കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. അഭിലാഷ് എൻ ചന്ദ്രൻ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളി, റെജിമോൻ എന്നിവർ ചേർന്ന് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് , കീർത്തന മൂവീസ് എന്നിവയുടെ ബാനറിൽ ആണ്.
ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ഇതിനു സംഗീതം ഒരുക്കുന്നത് പ്രശസ്ത സന്ഗീത സംവിധായകൻ ആയ ജേക്സ് ബിജോയും ആണ്. ശ്യാം ശശിധരൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചാന്ദ് വി ക്രിയേഷൻസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന പൊറിഞ്ചു മറിയം ജോസിന്റെ കൂടുതൽ കാരക്ടർ പോസ്റ്ററുകൾ വരും ദിവസങ്ങളിൽ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ. സനൽ കുമാർ ശശിധരൻ ഒരുക്കിയ ചോല എന്ന ചിത്രം ആയിരിക്കും ജോജു ജോർജിന്റെ അടുത്ത റിലീസ് എന്നാണ് സൂചന. ഈ ചിത്രത്തിലെയും ജോസെഫിലെയും
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.