മലയാള സിനിമയിലെ നവ തരംഗസിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് ആഷിക് അബു. കേരളത്തിന് അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഒരുക്കിയ ആഷിക് അബുവിന്റെ പുതിയ ചിത്രമായ വൈറസ് റിലീസിന് തയ്യാറെടുക്കുകയാണ്. നിപ്പ വൈറസ് ആക്രമണത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഈ ചിത്രം വരുന്ന ഈദിന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം ഏറെ റിസർച്ചുകൾ ചെയ്താണ് പൂർത്തിയാക്കിയിരിക്കുന്നത്. അതിനിടയിൽ ആണ് ഒരു മോഹൻലാൽ ചിത്രം ഒരുക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നതായി ആഷിക് അബു വെളിപ്പെടുത്തിയത്. മോഹൻലാലുമായി ശത്രുതയിൽ ആണ് താൻ എന്നത് തെറ്റായ പ്രചരണം ആണെന്നും ആഷിഖ് അബു പറയുന്നു.
തങ്ങൾ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വളരെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്ന ആൾക്കാരാണ് എന്നും പേഴ്സണലി വളരെ അധികം ബഹുമാനിക്കുന്ന, പല ഘട്ടങ്ങളിലും വളരെ സ്നേഹത്തോട് കൂടെ പെരുമാറിയിട്ടുള്ള ആൾക്കാരാണ് തങ്ങൾ എന്നും ആഷിക് പറയുന്നു. പുറത്ത് ആരാധകർ എന്ന് അവകാശപ്പെടുന്ന കുറേ ആളുകൾ പറഞ്ഞ് ഉണ്ടാക്കുന്ന കാര്യമാണ് ശത്രുതയിലാണെന്നൊക്കെ. അതിന് നമ്മൾ മറുപടി കൊടുക്കേണ്ട കാര്യമൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു മോഹൻലാൽ ചിത്രത്തിനായി പലതരത്തിലുള്ള ആലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നും വലിയ ഒരു ചലഞ്ച് ആയിട്ടുള്ളൊരു ജോലി കൂടി ആണ് അതെന്നും ആഷിക് അബു വിശദീകരിക്കുന്നു. അധികം വൈകാതെ തന്നെ അത് സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ആഷിക് പറയുന്നത്. ലാലേട്ടൻ ഒരു വലിയ നടനും ബ്രാൻഡും ആണെന്നും വലിയ ടാലന്റ് ഉള്ള, ഒരുപാട് സിനിമകൾ ചെയ്ത ആളാണ് അദ്ദേഹം എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിലെ ആക്ടറിനെ എക്സൈറ്റ് ചെയ്യിച്ചാലേ എന്തെങ്കിലും പുതിയതായിട്ടുള്ളൊരു സാധനം കൊണ്ട് വരാൻ പറ്റൂ എന്നും ആഷിക് അബു പറഞ്ഞു. അതുകൊണ്ട് ഇത്രയധികം എക്സ്പീരിയൻസുള്ള ആളിനെ എക്സൈറ്റ് ചെയ്യിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്നാണ് താൻ അന്വേഷിക്കുന്നത് എന്നാണ് ആഷിക് പറയുന്നത്. അതത്ര എളുപ്പമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.