കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾക്കായുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത് 2019 കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മികച്ച മലയാള നടനുള്ള അവാർഡ് ജോസെഫിലെ അഭിനയത്തിന് ജോജു ജോർജ് നേടിയപ്പോൾ മികച്ച നടിക്കുള്ള അവാർഡ് നേടിയത് ആമി എന്ന ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു വാര്യർ ആണ്. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിർ നേടിയപ്പോൾ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് നേടിയത് ഈട എന്ന സിനിമയിലെ പ്രകടനത്തിന് നിമിഷാ സജയൻ ആണ്.
മികച്ച സംവിധായകൻ ആയതു ഈ മാ യൗ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ്. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം ആയപ്പോൾ സഹനടനുള്ള പുരസ്‍കാരം ലഭിച്ചത് ഈ മാ യൗ വിലെ പ്രകടനത്തിന് വിനായകന് ആണ്. സഹനടിക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരൻ സ്വന്തമാക്കിയപ്പോൾ മികച്ച സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ്. തീവണ്ടി എന്ന ചിത്രത്തിലെ സംഗീതമാണ് കൈലാസ് മേനോനെ ഈ അവാർഡിന് അർഹനാക്കിയത്.
തീവണ്ടിയിലെ തന്നെ ജീവാംശമായി എന്ന ഗാനം രചിച്ച ബി കെ ഹരിനാരായണന് മികച്ച ഗാന രചയിതാവിനു ഉള്ള അവാർഡ് ലഭിച്ചപ്പോൾ മികച്ച ഗായകൻ ആയതു ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസും ഗായിക ആയി മാറിയത് കൂടെയിലെ ആരാരോ എന്ന ഗാനം ആലപിച്ച അന്നെ അമിയും ആണ്. ഇത് കൂടാതെ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ, മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി കീർത്തി സുരേഷ് എന്നീ മലയാളികളും തിളങ്ങി. മഹാനടി എന്ന ചിത്രത്തിലെ പ്രകടനമാണ് രണ്ടു പേരെയും അവാർഡിന് അർഹരാക്കിയത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.