മലയാളത്തിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഫാസിൽ ഏറെ നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇടയ്ക്കു മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫർ, പ്രിയദർശൻ ചിത്രം മരക്കാർ എന്നിവയിൽ അഭിനയിച്ചിരുന്നെങ്കിലും ഏറെ നാളുകളായി അദ്ദേഹം സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ മകനും മലയാളത്തിലെ യുവ താരങ്ങളിലൊരാളുമായ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം നിർമ്മിച്ച് കൊണ്ടാണ് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നത്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മഹേഷ് നാരായണൻ ആണ്. മികച്ച അഭിപ്രായം നേടി വലിയ വിജയത്തിലേക്കാണ് മലയൻ കുഞ്ഞെന്ന ഈ ചിത്രം കുതിക്കുന്നത്. ഇപ്പോൾ ഇതിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഫാസിൽ പറഞ്ഞ ഒരഭിപ്രായം ശ്രദ്ധ നേടുകയാണ്. കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം എന്ന സിനിമയില്‍ അഭിനയിച്ച ഫഹദ് ഫാസിൽ കയ്യടി നേടിയിരുന്നു. അതുമായി ബന്ധപെട്ടു സംസാരിക്കവെ ഫാസിൽ പറയുന്നത്, കമല്‍ സ്വന്തം ചിത്രത്തില്‍ യുവ നടന്മാരെ പ്രധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്നും ഫഹദിനും വിജയ് സേതുപതിക്കും പ്രധാനപ്പെട്ട റോള്‍ തന്റെ ചിത്രത്തിൽ അദ്ദേഹം നൽകിയത് നല്ല തീരുമാനമെന്നുമാണ്.
ഭീഷ്മ പർവമെന്ന ചിത്രത്തിൽ മമ്മൂട്ടിയും ആ ബുദ്ധി കാണിച്ചുവെന്നും, ആ സിനിമയിൽ അദ്ദേഹം തനിക്കൊപ്പം ശ്രീനാഥ് ഭാസിയെയും സൗബിനെയും ഷൈന്‍ ടോം ചാക്കോയേയും പ്രധാന വേഷങ്ങളിൽ കൊണ്ട് വന്നെന്നും ഫാസിൽ പറഞ്ഞു. ആ ബുദ്ധി മോഹൻലാൽ ഇതുവരെ കാണിച്ചിട്ടില്ലെന്നും, ഉടനെ തന്നെ അദ്ദേഹവും അതുപോലെ തന്നെ ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഫാസിൽ കൂട്ടിച്ചേർത്തു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്നത്. ലൂസിഫർ, ബ്രോ ഡാഡി, 12 ത് മാൻ തുടങ്ങിയ ചിത്രങ്ങളിൽ ടോവിനോ തോമസ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നീ യുവ താരങ്ങൾക്കും പ്രാധാന്യം നൽകിയാണ് മോഹൻലാൽ അഭിനയിച്ചതെന്നും, കമൽ ഹാസനും മമ്മൂട്ടിയും ഇത് ചെയ്യുന്നതിന് മുൻപ് തന്നെ വർഷങ്ങൾക്കു മുൻപ് ഫഹദ് ഫാസിലും ആസിഫ് അലിയും പ്രാധാന്യത്തോടെ അഭിനയിച്ച റെഡ് വൈൻ എന്ന ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടതും ഫാസിലിനെ പ്രതികൂലിക്കുന്നവർ ചൂണ്ടി കാണിക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന നിവിൻ ചിത്രത്തിൽ അഭിനയിക്കാൻ മലയാളം, തമിഴിലെ ഉൾപ്പെടെ പല സൂപ്പർ താരങ്ങളും മടിച്ചപ്പോൾ, യാതൊരു ഈഗോയും കൂടാതെ മുന്നോട്ടു വന്നത് മോഹൻലാൽ മാത്രമാണെന്ന സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വാക്കുകളും അവർ എടുത്തു പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.