[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹരികൃഷ്ണന്സിന്റെ 3 ക്‌ളൈമാക്‌സുകൾ; ഫാസിൽ മനസ്സ് തുറക്കുന്നു

മലയാള സിനിമയിലെ മാസ്റ്റർ ഡിറക്ടർമാരിൽ ഒരാളാണ് ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഫാസിലാണ്, പിന്നീട് മലയാള സിനിമയിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ എന്ന നടനെകൂടി ആ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിലെത്തിച്ചത്. ഇപ്പോൾ ഫാസിലിന്റെ മകൻ ഫഹദ് ഫാസിലും തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. നോക്കെത്താ ദൂരത്തു കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഫാസിലിന്റെ കരിയറിലെ ക്ലാസിക് ആയി മാറിയ ചിത്രമാണ് മണിച്ചിത്രത്താഴ്. സംവിധായകൻ ആയി മാത്രമല്ല നിർമ്മാതാവായും ഒട്ടേറെ ഗംഭീര ചിത്രങ്ങൾ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. അത് കൂടാതെ ഒരു നടനെന്ന നിലയിലും ഫാസിൽ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി 1998 ഇൽ ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിന് വേണ്ടി മൂന്ന് ക്‌ളൈമാക്‌സുകൾ ഒരുക്കിയ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

മോഹൻലാലും മമ്മൂട്ടിയും തുല്യരായി നിൽക്കുന്ന സമയത്തു അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന ആഗ്രഹത്താൽ, അവരോടു വളരെ സൗഹൃദം പുലർത്തുന്ന ആളെന്ന നിലയിലാണ് ഹരികൃഷ്ണൻസ് ഒരുക്കിയതെന്നു ഫാസിൽ പറയുന്നു. എന്നാൽ അത്തരമൊരു സിനിമയെടുക്കുമ്പോൾ അവരിൽ ഒരാളെ താൻ കൂടുതലായി പരിഗണിച്ചു എന്നൊരു ആക്ഷേപം ഉണ്ടാകാതെയിരിക്കണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്നമെന്നും ജൂഹി ചൗള ചെയ്ത നായികാ കഥാപാത്രത്തെ അതിലെ ഏതു നായകന് കിട്ടണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്നം എന്നും ഫാസിൽ പറയുന്നു. മോഹൻലാൽ, മമ്മൂട്ടീ എന്നിവരുടെ ആരാധകരെ നിരാശരാക്കുന്ന തരത്തിൽ അതൊരുക്കാൻ സാധിക്കില്ലായിരുന്നു എന്നും അപ്പോൾ തോന്നിയ ഒരു കൗതുകവും കുസൃതിയും ആയിരുന്നു രണ്ടു പേർക്കും കിട്ടുന്നതും ആർക്കും കിട്ടുന്നത് കാണിക്കാത്തതുമായ ക്ലൈമാക്സുകൾ ഒരുക്കിയതെന്നു ഫാസിൽ വെളിപ്പെടുത്തുന്നു. മൊത്തം മുപ്പത്തിരണ്ട് പ്രിന്റ് ഉള്ളത് കൊണ്ട് പതിനാറു പ്രിന്റിൽ മോഹൻലാലിന് കിട്ടുന്നതായും പതിനാറു പ്രിന്റിൽ മമ്മൂട്ടിക്ക് കിട്ടുന്നതായും വെച്ചാണ് റിലീസ് ചെയ്തത് എന്നും അതൊരു കൗതുകം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.