ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന മലയാള ചിത്രം നേടുന്നത് അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രതികരണമാണ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി തന്നെ കിഷ്കിന്ധാ കാണ്ഡം സ്ഥാനം പിടിച്ചു കഴിഞ്ഞു. ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ തന്നെ, ദിൻജിത് അയ്യത്താൻ ഒരുക്കിയ ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്, ബാഹുൽ രമേശ് ഒരുക്കിയ തിരക്കഥയാണ്.
ചിത്രീകരണത്തിന് മുൻപ് തന്നെ ഇതിന്റെ തിരക്കഥ പൂർണ്ണമായി വായിച്ച പ്രശസ്ത സംവിധായകൻ ഫാസിൽ പറഞ്ഞത്, മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിന്റേത് പോലെ സങ്കീർണ്ണമാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എന്നാണ്. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഫാസില്‍ പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നതാണ്. പണ്ടെല്ലാം തിലകനെപ്പോലെ ശക്തരായ നടന്മാരുണ്ടായിരുന്നു എന്നും, ഇപ്പോൾ അങ്ങനെ ഉള്ളവർ കുറവായത് കൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യുന്ന നടനെ സൂക്ഷിച്ചു തിരഞ്ഞെടുക്കണമെന്നും ഫാസിൽ പറഞ്ഞതായി സംവിധായകൻ ദിൻജിത് അയ്യത്താൻ ദി ക്യൂ സ്റ്റുഡിയോക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന അദ്ദേഹത്തിന്റെ നിർദേശം പരിഗണിച്ച്, ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് നടത്താനിരുന്ന പരീക്ഷണം തങ്ങൾ വേണ്ടെന്നു വെച്ചെന്നും അദ്ദേഹം പറയുന്നു. മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥ പറയുന്നത് കൊണ്ട്, കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാളിപ്പോകുമെന്നും അതിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞ കാര്യവും ദിൻജിത് കൂട്ടിച്ചേർത്തു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.