ലൂസിഫർ എന്ന മോഹൻലാൽ ചിത്രമാണ് ഇപ്പോൾ ഏവരുടെയും ചർച്ചാ വിഷയം. പൃഥ്വിരാജ് സുകുമാരനാണ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നാല് ദിവസം കൊണ്ട് അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ചു ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. അതിനിടയിൽ ചിലർ ചിത്രത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെയാണ് ചിത്രത്തിലെ ചില രംഗങ്ങൾ എന്ന് പറഞ്ഞായിരുന്നു അവർ എത്തിയത്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു പള്ളീലച്ചന്റെ വീഡിയോ റിവ്യൂ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം ആണ് ഈ ചിത്രം കണ്ടു മികച്ച അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം പറയുന്നത് വളരെ നല്ല ഒരു എന്റെർറ്റൈനെർ ആണ് ലൂസിഫർ എന്നും, മോഹൻലാൽ എന്ന നടനെയും താരത്തെയും മികച്ച രീതിയിൽ ഉപയോഗിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകന് കഴിഞ്ഞു എന്നുമാണ്.
ഒരു കൊമേർഷ്യൽ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്നും ബോക്സ് ഓഫീസിൽ ചിത്രം വലിയ വിജയം നേടുമെന്നതിലും സംശയമില്ല എന്നും അദ്ദേഹം പറയുന്നു. ലൂസിഫർ എന്ന പേരിനെ ചൊല്ലി ഉള്ള വിവാദം അനാവശ്യം ആണെന്നും അത് ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രം കൊടുക്കുന്ന വിശേഷണം മാത്രം ആണെന്നും ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നു. അതിൽ സാത്താൻ ആരാധനയെ പ്രകീർത്തിക്കുന്ന ഒന്നുമില്ല എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ഒരുപാട് ഉദാഹരണങ്ങളിലൂടെ അദ്ദേഹം അത് വ്യക്തമാക്കുന്നും ഉണ്ട്. അതുപോലെ ഈ ചിത്രം മയക്കുമരുന്നിന് എതിരെ നൽകുന്ന സന്ദേശത്തെ കുറിച്ചും ഫാദർ വിശദമായി സംസാരിക്കുന്നുണ്ട്. പൗരോഹിത്യത്തെയും ക്രൈസ്തവർ ചെയ്യുന്ന ആതുര സേവനങ്ങളെയും ഒക്കെ ഏറെ ബഹുമാനത്തോടെയും ആദരവോടെയും ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. രാഷ്ട്രീയ വിമർശനവും മാധ്യമ വിമർശനവും നല്ല രീതിയിൽ ഉൾപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് ലൂസിഫർ എന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.