അഭിനയ ലോകത്തേക്കുള്ള ശ്കതമായ തിരിച്ചു വരവിനൊരുങ്ങുകയാണ് പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനുജനുമായ ഫർഹാൻ ഫാസിൽ. ഫർഹാൻ ഫാസിൽ മലയാള സിനിമയിൽ അരങ്ങേറിയത് ഏതാനും വർഷങ്ങൾക്കു മുൻപേ ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ്. അഹാന കൃഷ്ണകുമാർ നായികയായും അരങ്ങേറ്റം കുറിച്ച ആ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ഛായാഗ്രാഹകൻ ആയ രാജീവ് രവിയായിരുന്നു. രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ്. ഫർഹാൻ ഫാസിലിന്റെ സഹോദരൻ ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത അന്നയും റസൂലും എന്ന ചിത്രമായിരുന്നു രാജീവ് രവിയുടെ സംവിധായകനെന്ന നിലയിലെ അരങ്ങേറ്റ ചിത്രം. അന്നയും റസൂലും ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രവും നിരൂപകരുടെ ഒരുപാട് പ്രശംസയേറ്റു വാങ്ങിയെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം നിർഭാഗ്യവശാൽ വലിയ ചലനം സൃഷ്ടിച്ചില്ല. ഫർഹാൻ ഫാസിൽ തന്റെ അഭിനയ മികവിലൂടെ പ്രശംസയേറ്റു വാങ്ങിയെങ്കിലും ചിത്രം വേണ്ടരീതിയിൽ ശ്രദ്ധിക്കപെടാത്ത പോയത് കാരണം അല്ലെങ്കിൽ അർഹിച്ച ശ്രദ്ധ ചിത്രത്തിന് ലഭിക്കാതെ പോയത് കാരണം ഫർഹാൻ എന്ന നടനെയും മലയാള സിനിമ കുറച്ചു നാളത്തേക്കെങ്കിലും മറന്നു പോയിരുന്നു.
എന്നാൽ ഇപ്പോൾ ഒരു വലിയ തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് ഫർഹാൻ ഫാസിൽ. വരുന്ന ജൂലൈ 21 നു കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുന്ന ബഷീറിന്റെ പ്രേമ ലേഖനം എന്ന ചിത്രത്തിലൂടെ വീണ്ടും ഫർഹാൻ ഫാസിൽ നായകനായി എത്തുകയാണ് മലയാള സിനിമയിൽ. അനീഷ് അൻവർ സംവിധാനം ചെയ്ത ഈ ചിത്രം 1980 കളിൽ നടക്കുന്ന മനോഹരമായ ഒരു പ്രണയ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും അത് പോലെ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.
നവാഗതരായ ഷിനോദ്, ഷംസീർ, ബിപിൻ എന്നീ മൂന്നുപേർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്ക് ശേഷമാണു അനീഷ് അൻവർ ഈ ചിത്രമൊരുക്കിയിരിക്കുന്നതു. സംസ്ഥാന പുരസ്‌കാരം വരെ നേടിയ ചിത്രമാണ് അനീഷ് അൻവർ ഒരുക്കിയ സക്കറിയയുടെ ഗർഭിണികൾ.
ഒരു രീതിയിൽ ചേട്ടനായ ഫഹദ് ഫാസിലിന്റെ പാതയിലാണ് ഫർഹാന്റെയും സഞ്ചാരം എന്ന് പറയാം. കാരണം , ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഫഹദ്, ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
കുറച്ചു വർഷങ്ങൾ കഴിഞ്ഞു ചെറിയ വേഷങ്ങളിൽ ചില ചിത്രങ്ങളിൽ മുഖം കാണിച്ച ഫഹദ് 2011 ഇൽ സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് നായകനായി തിരിച്ചു വരവ് നടത്തിയത്. അതിനു ശേഷം ഫഹദിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് മലയാള സിനിമയിലെ പുതു തലമുറയിലെ ഏറ്റവും മികച്ച നടൻ എന്ന സ്ഥാനം പ്രേക്ഷകർ ഫഹദിന് നൽകി കഴിഞ്ഞു. മോഹൻലാൽ കഴിഞ്ഞാൽ ഇന്ന് മലയാള സിനിമയിൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടൻ എന്ന വിശേഷണവും ഫഹദിന് പ്രേക്ഷകർ നൽകി കഴിഞ്ഞു. ഫഹദിനെ പോലെ തന്നെ ഈ തിരിച്ചു വരവിൽ ഫർഹാൻ ഫാസിലിനും തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.