ഇപ്പോൾ മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ മലയാളത്തിന്റെ നടനവിസ്മയമായ മോഹൻലാലിന്റേതാണ്. അതിലൊന്ന് ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ആണെങ്കിൽ മറ്റൊരു ലൂസിഫർ ആണ്. ലൂസിഫർ കാത്തിരിക്കാനുള്ള കാണാം മോഹൻലാൽ മാത്രമല്ല. യുവ സൂപ്പർ താരം പ്രിഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ എന്നതും പ്രേക്ഷകരെ ഈ ചിത്രം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ ചിത്രം വരുന്ന ജൂലൈ മാസത്തിലാണ് ഷൂട്ടിങ് ആരംഭിക്കുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഗംഭീര സ്വീകരണവും അഭിപ്രായവുമാണ് ലൂസിഫർ ടൈറ്റിൽ ഫോണ്ട് സോഷ്യൽ മീഡിയയിൽ നേടിയെടുത്തത്. പ്രേക്ഷകരോടൊപ്പം തന്നെ സിനിമാ പ്രവർത്തകരും ആവേശത്തിലാണ്.
ലൂസിഫറിനും പ്രിഥ്വിരാജിനും ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയ വഴി മുന്നോട്ടു വന്നത് ഫർഹാൻ ഫാസിൽ, പാർവതി, നസ്രിയ നസിം എന്നിവരാണ്. പ്രിഥ്വി രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച പോസ്റ്റിനു താഴെയാണ് താരങ്ങൾ ആശംസകളുമായി എത്തിയത്. ആശംസകൾ അറിയിച്ച എല്ലവർക്കും പ്രിഥ്വിരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്. പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഇൻസ്റ്റാഗ്രാമിൽ തന്റെ ആശംസ ഇട്ടിട്ടുണ്ട്. ഭർത്താവിനെ കുറിച്ചോർത്തു അഭിമാനം കൊള്ളുന്നു എന്നാണ് സുപ്രിയ പറഞ്ഞത്. ഇന്ദ്രജിത് സുകുമാരൻ വില്ലൻ വേഷത്തിലെത്തുന്ന ലൂസിഫറിന്റെ സംഗീതം ദീപക് ദേവും കാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവും ആയിരിക്കും. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം അടുത്ത വർഷമേ തീയേറ്ററുകളിൽ എത്തുകയുള്ളൂ. ഇപ്പോൾ നയൻ എന്ന ചിത്രം അഭിനയിച്ചു പൂർത്തിയാക്കുകയാണ് പ്രിത്വി രാജ്. മോഹൻലാൽ ഒരു രഞ്ജിത് ചിത്രം കൂടി തീർത്തതിന് ശേഷം ലുസിഫെറിൽ ജോയിൻ ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.