ദളപതി വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു എങ്കിലും പിന്നീട് അത് നിഷേധിച്ചു താരം തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ആരാധക സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും താൻ രാഷ്ട്രീയത്തിൽ ഉണ്ടാവില്ല എന്നുമുള്ള തരത്തിൽ വിജയ്‌യുടെ തീരുമാനം വന്നതോടെ, അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ആരാധക സംഘടനയിലെ അംഗങ്ങൾ. ഈ ആവശ്യവുമായി മധുരയിലൊക്കെ വ്യാപകമായി പോസ്റ്ററുകൾ പതിക്കുകയാണ് ആരാധകർ. അതേ സമയം തന്റെ പേരും ചിത്രവും അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് മാതാപിതാക്കന്മാർ ഉൾപ്പെടെയുള്ളവർക്ക് എതിരെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഈ മാസം അവസാനം പരിഗണിക്കും. 2021 ഇൽ തദ്ദേശ ഭരണം 2026 ഇൽ സദ്ഭരണം എന്ന് കുറിച്ചിരിക്കുന്ന, വിജയ്‌യുടെ ചിത്രമുള്ള വലിയ പോസ്റ്ററുകൾ ആണ് മധുരയിലെ വിജയ് ഫാൻസ് പതിച്ചിരിക്കുന്നത്. അതിൽ ആരാധക സംഘടനാ നേതാക്കളുടെ ചിത്രവുമുണ്ട്.
ആരാധകർക്ക് തിരഞ്ഞെടുപ്പിൽ സ്വന്തം താല്പര്യ പ്രകാരം മത്സരിക്കാനുള്ള അനുവാദമാണ് വിജയ് നൽകിയത്. അത് തന്റെ പേരിൽ ആവരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ കമൽ ഹാസൻ രാഷ്ട്രീയത്തിൽ വന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പക്ഷെ അദ്ദേഹം അതിൽ വിജയിച്ചില്ല. സൂപ്പർ സ്റ്റാർ രജനികാന്തും പാർട്ടി ഉണ്ടാക്കിയിരുന്നു എങ്കിലും ആരോഗ്യ പരമായ കാരണങ്ങൾ കൊണ്ട് അദ്ദേഹവും പിന്മാറി. വിജയ്ക്ക് തമിഴ്‌നാട്ടിൽ വലിയ സ്വാധീനം ഉള്ളത് കൊണ്ട് വിജയ് വന്നാൽ നേട്ടം ഉണ്ടാക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. എന്നാൽ തന്റെ പേരിൽ തന്റെ പിതാവ് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും അതിനു തന്റെ പേരോ ചിത്രമോ ഉപയോഗിക്കാൻ അനുവദിക്കരുത് എന്നും പറഞ്ഞാണ് വിജയ് ഹർജി നൽകിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.