ഒട്ടേറെ ആരാധകരുള്ള മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇപ്പോൾ അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ബോബി- സഞ്ജയ് ടീം രചിച്ചു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ്. കേരളാ മുഖ്യമന്ത്രി ആയി ആണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. കടക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയെ കണ്ട ഒരു ആരാധികയുടെ പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മമ്മൂട്ടിയെ കണ്ട ആ യുവ ആരാധിക പൊട്ടിക്കരയുകയായിരുന്നു.
ഒരു കൂട്ടം കോളേജ് വിദ്യാർഥികൾ മമ്മൂട്ടിയെ നേരിൽ കണ്ടു സെൽഫി എടുക്കാനായി അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. സെൽഫി എടുക്കാൻ അദ്ദേഹം സമ്മതം അറിയിച്ചതോടെ അവർ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്നു. പക്ഷെ അതിലൊരു ആരാധികക്ക് മമ്മൂട്ടിയെ അടുത്ത് കണ്ടപ്പപ്പോൾ തന്റെ സന്തോഷം അടക്കവയ്യാതെ അവസാനം അതൊരു പൊട്ടിക്കരച്ചിൽ ആയി മാറുകയായിരുന്നു. ഇതിന്റെ വീഡിയോ മമ്മൂട്ടി ആരാധകരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറൽ ആവുകയാണ്.
തന്റെ മുന്നിൽ നിന്ന് കരഞ്ഞ പെൺകുട്ടിയോട് എന്തിനാണ് കരയുന്നതു എന്നും മമ്മൂട്ടി ചോദിക്കുന്നുണ്ട്. ആ വിദ്യാർത്ഥികൾ എന്താണ് പഠിക്കുന്നത് എന്നും അവരോട് ചോദിക്കുന്ന മമ്മൂട്ടി നന്നായി പഠിക്കണം എല്ലാവരും എന്ന ഉപദേശവും അവർക്കു നൽകുന്നു. ആ പൊട്ടിക്കരഞ്ഞ കടുത്ത മമ്മൂട്ടി ആരാധിക ആരെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വീഡിയോ കണ്ട മമ്മൂട്ടി ആരാധകർ. വലിയ താര നിര അണിനിരക്കുന്ന വൺ എന്ന ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യും. മുരളി ഗോപി, ജോജു ജോർജ്, ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.