മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ യുവ താരങ്ങളിൽ ഒരാൾ ആണ് ആസിഫ് അലി. റിതു എന്ന ശ്യാമ പ്രസാദ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആസിഫ് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. വ്യത്യസ്ത വേഷങ്ങളിലൂടെ തന്നിലെ നടനെ രാകി മിനുക്കി മുന്നേറുന്ന ഈ യുവ താരം ഒന്നിനൊന്നു വ്യത്യസ്‌തതയുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വ്യത്യസ്തവും വെല്ലുവിളി ഉയർത്തുന്നതുമായ വേഷങ്ങളും ചെയ്തു ഒരു നടനെന്ന നിലയിലും ആസിഫ് അലി പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ഈ വർഷത്തെ മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റായ വിജയ് സൂപ്പറും പൗർണ്ണമിയും ആസിഫ് അലി നായകനായ ചിത്രമാണ്. ഇപ്പോഴിതാ ആസിഫ് അലിയെ കുറിച്ച് ഒരു ആരാധിക എഴുതിയ ഫേസ്ബുക് കുറിപ്പ് പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ആസിഫ് അലി എന്ന മനുഷ്യന്റെ എളിമയും ലാളിത്യവും ആണ് ആ ഫേസ്ബുക് പോസ്റ്റിലെ വാക്കുകൾ നമ്മുക്ക് കാണിച്ചു തരുന്നത്.
ശില്പ വി എസ് എന്ന പെൺകുട്ടി ആണ് ആസിഫ് അലിയെ കുറിച്ച് ആ കുറിപ്പ് എഴുതിയിരിക്കുന്നത്. ശിൽപ്പയുടെ വാക്കുകൾ ഇങ്ങനെ, ” ഇനിയും ഞാൻ ഉയർത്തെഴുന്നേൽക്കും…ഏതൊരാൾക്കും ഉള്ളത് പോലെ എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും. അതിൽ ചെറു കണിക പോലുള്ള സ്വപ്‌നങ്ങൾ എനിക്ക് വന്നു ചേർന്നു തുടങ്ങി..ചെറുപ്പത്തിലേ എന്നിൽ ഉണ്ടായിരുന്ന പേടിയും ആരെങ്കിലും എന്തൊക്കെ വിചാരിക്കും എന്നുള്ള എന്റെ തോന്നലിനും ഞാൻ ഇവിടെ ഷട്ടർ ഇടുകയാണ്. ഞാൻ വരച്ച ആസിഫ് ഇക്കയുടെ ചിത്രം വരച്ചുണ്ടാക്കാനായി എന്നോട് കോളേജ് ചെയർ മാൻ അനിസൺ പറഞ്ഞപ്പോഴും ആസിഫ് ഇക്കയ്ക്ക് കൈ മാറുന്നതിനു മുന്നേ വരെ എന്റെ മനസ്സിൽ ഞാൻ ഒരു കഴിവും ആർക്കു ഉപകാരവും എന്തിനു ഒരാളോട് സംസാരിക്കാൻ പോലും മടി കാണിച്ച ആളായിരുന്നു..ഇപ്പൊ ഞാൻ എന്നെ തന്നെ മനസ്സിലാക്കുന്നു..അതിലുപരി ഒരുപാട് സന്തോഷവും..എന്റെ കഴിവ് ഞാൻ പോലും നോക്കിക്കാണാത്ത രീതിയിൽ എന്റെ വീട്ടുകാരും സഹപാഠികളും അദ്ധ്യാപകരും കണ്ടിട്ടുണ്ട് അവർക്കാണ് ഞാൻ ഇത് സമർപ്പിക്കുന്നതും നന്ദി പറയുന്നതും..ഇനിയും മുന്നേറാനും എന്നിലെ കഴിവിനെ ഉത്തേജിപ്പിക്കാനും ഞാൻ ഇനിയും ശ്രമിക്കും..എല്ലാത്തിനും നന്ദി..എല്ലാവരോടും ഒരുപാട് സ്നേഹം..”ആസിഫ് ഇക്കാ, താരങ്ങൾ ആകാശത്ത് നിൽക്കാൻ ഇഷ്ടപ്പെടുമ്പോ ഭൂമിയിൽ നിൽക്കാൻ ഇഷ്ടപെടുന്ന നിങ്ങൾ ഒരു അത്ഭുതം ആണ്”.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.