സംവിധായകനായും സഹനടനായും മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നിട് ടോവിനോയെ നായകനാക്കി ഗോദ എന്ന ചിത്രവും അണിയിച്ചൊരുക്കുകയുണ്ടായി. സംവിധാനം ചെയ്ത രണ്ടും ചിത്രങ്ങളും സൂപ്പർഹിറ്റ് ആണെന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്. മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ് ബേസിൽ ജോസഫ്. ടോവിനോയെ നായകനാക്കി ഒരു ഡേസി സൂപ്പർ ഹീറോ മൂവിയായ മിന്നൽ മുരളിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒരു ആരാധകൻ വളരെ വ്യത്യസ്ത രീതിയിൽ തന്റെ അടുത്ത സിനിമയിലേക്ക് ചാൻസ് തരുമോ എന്ന് ചോദിച്ചു മെസ്സേജ് അയച്ച ഭാഗം ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
കൊറോണ കാരണം താൻ ചത്തിലെങ്കിൽ തനിക്ക് അടുത്ത സിനിമയിലേക്ക് ചാൻസ് തരുമോ എന്നാണ് ആരാധകൻ ബേസിൽ ജോസഫിനോട് ആവശ്യപ്പെട്ടത്. മെസ്സേജിൽ കൗതുകം തോന്നിയ സംവിധായകൻ ആരാധകന്റെ മെസ്സേജ് സ്ക്രീൻഷോട്ട് എടുത്തു പോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെന്നും ഈ മെസ്സേജ് തനിക്ക് ഷെയർ ചെയ്യാതിരിക്കാൻ പറ്റില്ല എന്നും ബേസിൽ ജോസഫ് വ്യക്തമാക്കി. യുവതാരം ഷെബിൻ ബെൻസനും പോസ്റ്റിന്റെ താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവസരം ചോദിച്ച രീതി ഇഷ്ടപ്പെട്ടുവെന്നും ഇതുപോലെ ഒരുപാട് ചാൻസ് ചോദിച്ചാണ് തനിക്കും സിനിമയിൽ അവസരം കിട്ടിയതെന്ന് താരം കൂട്ടിച്ചേർത്തു. ബേസിൽ ജോസഫിന്റെ അടുത്ത ചിത്രത്തിൽ ഈ ആരാധകന് ഒരു വേഷം കൊടുക്കുമോ എന്നത് കണ്ട് തന്നെ അറിയാം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.