കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയം ആണ് ഈ ചിത്രം നേടിയെടുത്തത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന പ്രഖ്യാപനവും ഉണ്ടായതു. ആറാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ- മിഥുൻ മാനുവൽ തോമസ് ടീം ഒരിക്കൽ കൂടി ഒന്നിച്ചെത്തുകയാണ്. എന്നാൽ ഇപ്പോഴിതാ അഞ്ചാം പാതിരാ എന്ന ചിത്രത്തിനെതിരെ കഥ മോഷണം സംബന്ധിച്ച ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ ലാജോ ജോസ്.
അഞ്ചാം പാതിരയക്കുവേണ്ടി തന്റെ നോവലുകളായ ഹൈഡ്രോഞ്ചിയ, റൂത്തിന്റെ ലോകം എന്നിവയില്‍ നിന്ന് വിദഗ്ദമായി കോപ്പിയടിച്ചുവെന്നാണ് ലാജോ ജോസ് ആരോപിക്കുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ലാജോ ജോസ് ഇക്കാര്യം ആരോപിച്ചു കുറിപ്പ് ഇട്ടതു. കൂടാതെ, അഞ്ചാം പാതിരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ലാജോ ജോസ് പറയുന്നു. തന്റെ ഹൈഡ്രോഞ്ചിയ എന്ന നോവൽ സിനിമയാക്കാനുള്ള ഒരുക്കത്തിലായിരുന്നു താനെന്നും, എന്നാൽ അതിൽ നിന്ന് കോപ്പിയടിച്ചു അഞ്ചാം പാതിരാ വന്നതോടെ കഥയുടെ സാമ്യം കാരണമാക്കി പലരും ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്നും തന്റെ ഡ്രീം പ്രൊജക്റ്റ് ആണ് തനിക്കു നഷ്ടമായതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ആറാം പാതിരാ കൂടി പ്രഖ്യാപിച്ചതോടെ ഇനി തന്റെ ഏതു നോവലാണ് കോപ്പിയടിക്കുക എന്നറിയില്ല എന്നും, തന്റെ പല പ്രൊജക്ടുകളും സിനിമയാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്നുള്ളത് കൊണ്ടുകൂടിയാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.