ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിക്കാരി ശംഭു. പീലിപ്പോസ് എന്ന പീലിയെയാണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘കട്ടപ്പനയിലെ ഹൃതിക്റോഷൻ’ ഫെയിം വിഷ്‌ണു ഉണ്ണികൃഷ്‌ണനും ഒരു പ്രധാനവേഷത്തിൽ എത്തുന്നു. സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ശിവദ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന ചിത്രം കൂടിയാണിത്. പുതുമുഖം അൽഫോൺസയാണ് വിഷ്‌ണുവിന്റെ ജോഡിയായി എത്തുന്നത്.
നിർമ്മാതാവായ ആർ കെ സുരേഷ് മലയാളത്തിലേക്ക് അരങ്ങേറുന്ന ചിത്രമെന്ന പ്രത്യേകതയും ‘ശിക്കാരി ശംഭു’വിനുണ്ട്. തിരക്കിനിടയിലും മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെക്കാൻ ആർ കെ സുരേഷ് സമയം കണ്ടെത്തിയിരിക്കുകയാണ്. വില്ലൻ വേഷത്തിലാണ് അദ്ദേഹം ശിക്കാരി ശംഭുവിലെത്തുന്നത്. സുരേഷിന്റെ രംഗങ്ങൾ ചിത്രീകരിച്ചുകഴിഞ്ഞതായാണ് സൂചന. യുവാവായും, 65 വയസുള്ള വൃദ്ധനായുമുള്ള അദ്ദേഹത്തിന്റെ വേഷപ്പകർച്ച ഈ ചിത്രത്തിലൂടെ കാണാനാകുമെന്നാണ് റിപ്പോർട്ട്. ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങൾ മുൻപ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. മുൻപ് താര തപ്പട്ടൈ, മരുത് എന്നീ ചിത്രങ്ങളിലും ആർകെ സുരേഷ് അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രം നായകനായെത്തുന്ന ‘സ്കെച്ചി’ലും ഒരു പ്രധാനവേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്.
“കുരുതിമലക്കാവ്” എന്ന ഗ്രാമത്തിലേക്ക് അതിസാഹസികരായ പുലിവേട്ടക്കാരായി എത്തുന്ന ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിഷാദ് കോയയാണ് ശിക്കാരി ശംഭുവിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലിയുടേതാണ്. ഏഞ്ചൽ മറിയ സിനിമാസിനു വേണ്ടി എസ് കെ ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.