ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദളപതി വിജയ്- ലോകേഷ് കനകരാജ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ കാശ്മീരിൽ പുരോഗമിക്കുകയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ജനുവരി 26 മുതൽ പുറത്ത് വരുമെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വി എഫ് എക്സ് ചെയ്യാൻ പോകുന്ന ടീമിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രശസ്ത തെന്നിന്ത്യന് ട്രേഡ് അനലിസ്റ്റുകളിൽ ഒരാളായ എ ബി ജോർജ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. പ്രശസ്ത വി എഫ് എക്സ് ടീമായ എം പി സിയാണ് ഈ ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ഒരുക്കുന്നത്. ഇന്ത്യയിലേയും ഹോളിവുഡിലേയും ഒരുപിടി വമ്പൻ ചിത്രങ്ങൾക്ക് വി എഫ് എക്സ് ഒരുക്കിയ ടീമാണ് എം പി സി ടീം. രാജമൗലിയുടെ ആർആർആർ, സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ഭേടിയാ എന്നിവക്കൊക്കെ വി എഫ് എക്സ് ചെയ്തത് എം പി സി ടീം ആണ്.
ഇത് കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മുഫാസ ദി ലയൺ കിംഗ്, അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡം, ആൻറ് മാൻ- വാസ്പ്പ്, ടോപ് ഗൺ മാവെറിക്ക് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയൊക്കെ ജോലി ചെയ്തിട്ടുളവരാണ് എം പി സി ടീം. ദളപതി 67 ന്റെ താരനിരയെ കുറിച്ചറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, അർജുൻ, തൃഷ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു, നിവിൻ പോളി, രക്ഷിത് ഷെട്ടി, മാത്യു തോമസ് എന്നിവരും ഇതിൽ ഉണ്ടാവുമെന്ന് വാർത്തകൾ വന്നിരുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ കൂടെ ഭാഗമാകുമോ എന്നതും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വാർത്തയാണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.