മിമിക്രി താരമായി കരിയർ ആരംഭിച്ച രമേഷ് പിഷാരടി, പിന്നീട് സിനിമയിലൂടെ അഭിനേതാവായും, അവതാരകനായും പ്രേക്ഷകർക്കു മുന്നിലെത്തി. മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ അവതാരകന്മാരിൽ ഒരാളായ പിഷാരടി, ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ആരാധക പ്രതീക്ഷ വാനോളമായിരുന്നു. മലയാളികളുടെ പ്രിയതാരം ജയറാം ഏറെക്കാലത്തിനുശേഷം വ്യത്യസ്ത ഗെറ്റപ്പിൽ ചിത്രത്തിൽ എത്തിയതോടുകൂടി പ്രതീക്ഷ ഇരട്ടിയായിരുന്നു. വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രം എന്തുതന്നെയായാലും പ്രേക്ഷക പ്രതീക്ഷ കാത്തു എന്ന് തന്നെ വേണം പറയാൻ. ഫാമിലി കോമഡി ചിത്രമായി ഒരുക്കിയ ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസങ്ങൾ മുതൽ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭം തന്നെ അങ്ങനെ രമേഷ് പിഷാരടി വിജയിപ്പിച്ചിരിക്കുകയാണ്. തീയറ്ററിൽ പൊട്ടിച്ചിരിപ്പിച്ചും കണ്ണുകളെ ഈറനണിയിക്കുന്ന മുഹൂർത്തങ്ങളും ഒത്തിണങ്ങിയ പഞ്ചവർണ്ണതത്തയുടെ തിരക്കഥ ഒരുക്കിയത് രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നായിരുന്നു.
കുറച്ചു നാളുകളായി മലയാളത്തിൽ വിജയ ചിത്രങ്ങൾ ഇല്ലാതിരുന്ന ജയറാമിന്റെ വലിയൊരു തിരിച്ചുവരവിന് കൂടിയാണ് പഞ്ചവർണ്ണതത്ത വഴിയൊരുക്കിയത്. ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിൽ എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും നായകവേഷം കൈകാര്യം ചെയ്യുന്നു. കലേഷ് എന്ന രാഷ്ട്രീയ നേതാവായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഭാര്യയായി അനുശ്രീ എത്തുന്നു. മല്ലികാ സുകുമാരൻ, ധർമ്മജൻ, അശോകൻ, സലിംകുമാർ തുടങ്ങിയവർ ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനുവേണ്ടി മണിയൻപിള്ള രാജുവാണ് ഈ ഫാമിലി കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത്. അവധിക്കാലത്ത് കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രം വിജയക്കുതിപ്പ് ആരംഭിച്ചു കഴിഞ്ഞു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.