മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കളിക്കുന്നത്. ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായി ഒരുക്കിയ ജാക്ക് ആൻഡ് ജില്ലിൽ, ആക്ഷനുമുണ്ട്. മഞ്ജു വാര്യരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഇതിന്റെ ഹൈലൈറ്റാണ്. ഇപ്പോഴിതാ ഈ ചിത്രം കാണാൻ കൂടുതലായി എത്തുന്നത് കുട്ടികളും കുടുംബ പ്രേക്ഷകരുമാണെന്നു തീയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയോടെയാണ് ഈ ചിത്രം സൂപ്പർ വിജയം നേടി മുന്നോട്ട് കുതിക്കുന്നത്. മലയാളത്തിൽ നമ്മൾ അധികം കണ്ടിട്ടില്ലാത്ത ഒന്നാണ് സയൻസ് ഫിക്ഷൻ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങൾ.
അത്കൊണ്ട് തന്നെ സയൻസ് ഫിക്ഷൻ സമ്മാനിക്കുന്ന രസങ്ങളും അത്ഭുതവും കൗതുകവുമെല്ലാം ഈ ചിത്രത്തിലേക്ക് കുട്ടികളേയും സ്ത്രീ പ്രേക്ഷകരെയും കൂടുതലായി ആകർഷിക്കുകയാണ്. അതിനൊപ്പം മഞ്ജു വാര്യരുടെ ഗംഭീര പ്രകടനം കൂടിയായപ്പോൾ ഒരു പരീക്ഷണ ചിത്രം കൂടി മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാനസികമായി നോർമലല്ലാത്ത ആളുകളെ തിരിച്ചു മാനസിക സൗഖ്യത്തിലേക്ക് കൊണ്ടു വരാൻ സഹായിക്കുന്ന ഒരു കണ്ടു പിടിത്തം, കാളിദാസ് ജയറാമവതരിപ്പിക്കുന്ന കേശവനെന്നു പേരുള്ള യുവ ശാസ്ത്രജ്ഞൻ നടത്തുന്നതും, പിന്നീട് അയാളത് മനുഷ്യരിൽ പരീക്ഷിക്കാൻ ശ്രമിക്കുന്നതും, ആ പരീക്ഷണത്തിന്റെ ഭാഗമായി മഞ്ജു വാര്യർ അവതരിക്കുന്ന പാർവതിയെന്ന കഥാപാത്രത്തിൽ ഈ പരീക്ഷണം നടത്തുന്നതുമാണ് ജാക്ക് ആൻഡ് ജിൽ നമ്മുക്ക് കാണിച്ചു തരുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.